Revive India
Take a fresh look at your lifestyle.

ഇത് മാന്യതയിൽ പൊതിഞ്ഞ ദാനമാണ്.

62
ചന്തയിലേക്ക് വന്ന ഒരു സ്ത്രീ ഒരു മുട്ട വിൽപനക്കാരനോട് ചോദിക്കുന്നു: “നിങ്ങൾ നിങ്ങളുടെ മുട്ട എത്ര വിലയ്ക്കാണ് വിൽക്കുന്നത്?
മുട്ട വിൽപനക്കാരൻ “5 രൂപ’ എന്ന് മറുപടി പറഞ്ഞു. അപ്പോൾ ആ സ്ത്രീ പറഞ്ഞു, ഞാൻ 25 രൂപക്ക് 6 മുട്ടകൾ എടുക്കും അല്ലെങ്കിൽ ഞാൻ പോകും.
വിൽപ്പനക്കാരൻ പറഞ്ഞു, മാഡം, നിങ്ങൾ ആവശ്യപ്പെടുന്ന വിലയ്ക്ക് ഞാനിത് തരാം, കാരണം ഞാൻ ഇന്ന് ഒരു മുട്ട പോലും വിറ്റിട്ടില്ല, ഇത് എനിക്ക് ഒരു നല്ല തുടക്കമാണ്. അതിജീവിക്കാൻ എനിക്ക് ഇത് ആവശ്യവുമാണ്. അവൾ പറഞ്ഞ വിലയ്ക്ക് മുട്ട വാങ്ങിയിട്ടവൾ, താൻ വിജയിച്ചു എന്ന ഭാവത്തിൽ പുറത്തേക്ക് പോയി.
അവൾ അവളുടെ സുഹൃത്തിനൊപ്പം അവളുടെ വിലയേറിയ കാറിൽ കയറി ഒരു വിദേശ റെസ്റ്റോറന്റിലേക്ക് പോയി. അവളും അവളുടെ സുഹൃത്തും അവർക്ക് തോന്നിയത് എല്ലാം ഓർഡർ ചെയ്തു. കുറച്ചൊക്കെ അവർ കഴിച്ചപ്പോഴും, വാങ്ങിയതിൽ പലതും ഉപേക്ഷിച്ചു. അവർക്ക് 800 രൂപ ബിൽ ആയി. 800 രൂപ ആയ ബില്ലിന് അവർ 1000 രൂപ അടച്ചു. ബാക്കിയുള്ളത് ടിപ്പായി സൂക്ഷിച്ചു കൊള്ളാൻ അവർ റെസ്റ്റോറന്റ് ഉടമയോട് പറഞ്ഞു.
റെസ്റ്റോറന്റ് ഉടമയ്ക്ക് അത് വളരെ സാധാരണമായി തോന്നിയേക്കാം, എന്നാൽ മുട്ട വിൽക്കുന്നയാളോട് വളരെ അനീതിയാണ് അവൾ കാണിച്ചത്, അത് ഉയർത്തുന്ന ചോദ്യം ഇതാണ്:
ദാരിദ്ര്യമുള്ളവരിൽ നിന്ന് വാങ്ങുമ്പോൾ നമുക്ക് അധികാരമുണ്ടെന്ന് എപ്പോഴും കാണിക്കുന്നത് എന്തുകൊണ്ട്?
എന്നാൽ നമ്മുടെ ഔദാര്യം ഒരിക്കലും ആവശ്യമില്ലാത്തവരോട് നാം എന്തിനാണ് ഉദാരമനസ്കത കാണിക്കുന്നത്?
നമുക്ക് ആവശ്യമില്ലെങ്കിലും നാം പാവപ്പെട്ടവരിൽ നിന്ന് ഉയർന്ന വിലയ്ക്ക് സാധനങ്ങൾ വാങ്ങണം . “കുറച്ചെന്തെങ്കിലുമൊക്കെ പൈസ കൂടുതൽ കൊടുക്കണം., ഇത് മാന്യതയിൽ പൊതിഞ്ഞ ദാനമാണ്.”

Get real time updates directly on you device, subscribe now.

You might also like

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More