Take a fresh look at your lifestyle.

നിങ്ങൾ ഒരിക്കലും പരാജയപ്പെടാത്ത വിജയിയായ മനുഷ്യനായിമാറും

2,923

🎯 പാൽ ഒരു ദിവസം മാത്രമേ ഉപയോഗിക്കാനാകൂ, അതിനു ശേഷം അത് കേടാകുന്നു.

🎯 അതേപാലിൽ ഒരു തുള്ളി മോര് ചേർത്താൽ അത് തൈരാകുന്നു. അത് 2 ദിവസം കേടാവാതെ ഇരിക്കുന്നു.

🎯 തൈര് കടഞ്ഞാൽ വെണ്ണയാകും. ഇത് 3 ദിവസംവരെ കേടാവാതെ ഇരിക്കുന്നു.

🎯 വെണ്ണയെ തീയിൽ ഉരുക്കിയാൽ അത് നെയ്യായിമാറുന്നു. ശരിയായി സൂക്ഷിച്ചാൽ അത് ഒരിക്കലും കേടുവരുന്നില്ല.

🎯 ഒരു ദിവസം കൊണ്ട് കേടാകുന്ന പാലിനുള്ളിൽ ഒരിക്കലും കേടാകാത്ത നെയ്യ് ഒളിഞ്ഞിരിക്കുന്നു.

🎯 ഇതിലെ ഗുണപാഠം ഇതാണ് :
ജീവിതത്തിൽ ഇടക്കിടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും പ്രാരാബ്ധങ്ങൾക്കും മുന്നിൽ ദൃഢചിത്തതയോടെ സത്യവും നീതിയും മുറുകെ പിടിക്കുന്ന ഒരു മനുഷ്യൻ്റെ മൂല്യം സമൂഹത്തിൽ വർദ്ധിക്കുന്നു.

🎯 ഇതുപോലെ തന്നെയാണ് നമ്മുടെ മനസ്സും, പരിധിയില്ലാത്ത ശക്തികളാൽ നിറഞ്ഞിരിക്കുന്നു. സത്യസന്ധമായ ചിന്തകൾ അതിൽ നട്ടുവളർത്തുക. സ്വയവിചിന്തനം നടത്തുക. അവനവന്റെ ജീവിതത്തെ സൂക്ഷ്മമായി പരിശോധിക്കുക. ശേഷം നോക്കൂ. നിങ്ങൾ ഒരിക്കലും പരാജയപ്പെടാത്ത വിജയിയായ മനുഷ്യനായിമാറും.

 

Comments are closed, but trackbacks and pingbacks are open.