-advirtisement-
ട്രയിനിൽ യാത്ര ചെയ്യുകയായിരുന്ന പുരോഹിതന്റെ അടുത്ത് വെള്ളമടിച്ചു പാമ്പായി ഒരു യാത്രക്കാരൻ വന്നിരുന്നു. പാമ്പ് വന്നു തന്റെ അടുത്തിരുന്നതിന്റെ നിരസം പുരോഹിതൻ തന്റെ മുഖത്ത് പ്രകടിപ്പിക്കുകയും ചെയ്തു. മദ്യപാൻ ഇതൊന്നും കാര്യമാക്കാതെ പുരോഹിതന്റെ അടുത്തു ഇരുന്ന് ലോക കാര്യങ്ങൾ ഒക്കെ പറയാൻ തുടങ്ങി. പുരോഹിതൻ അവന്റെ ചെയ്തികൾ ശ്രദ്ധിക്കാതെ പത്രവായനയിൽ മുഴുകി.
അല്പം കഴിഞ്ഞ്, മദ്യപൻ, പുരോഹിതനെ ചൊറിഞിട്ട്, ചോദിച്ചു
അച്ചോ : ഈ GOUT എന്ന രോഗം ഭയങ്കര പ്രശനമാണോ? എങ്ങനെയാണ് ഈ രോഗം ഉണ്ടാവുക?
അച്ചൻ: മദ്യപാനം, ക്രമം തെറ്റിയ ജീവിതം, വെറി കൂത്തുകൾ, വ്യായാമം ചെയ്യാതെയുള്ള ജീവിത രിതികൾ ഇവകൾ ഒക്കെ GOUT രോഗം ബാധിക്കാനുള്ള കാരണമാണ്..
ഇതു കേട്ട് മദ്യപൻ മൗനം പൂണ്ടു. പുരോഹിതൻ ഈ സമയം അവനെ സ്വർഗ്ഗരാജ്യത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കാനുള്ള കൃത്യ സമയം ഇതാണെന്ന് മനസ്സിൽ ലഡ്ഡു പൊട്ടിച്ചു കൊണ്ട്…മദ്യപന്റെ കൈകളിൽ പിടിച്ച്..
“ഈ രോഗമൊന്നും നീ കാര്യമാക്കേണ്ടാ.. നീ നിന്റെ മദ്യപാനം, വെറിക്കൂത്തുകൾ എല്ലാം അവസാനിപ്പിച്ച് മാനസാന്തരപ്പെടുക.. നീ രക്ഷിക്കപ്പെടും”
അപ്പോൾ മദ്യപൻ : ഒന്ന് പോ അച്ചോ.. കഴിഞ്ഞ ദിവസം GOUT രോഗം പിടിപ്പെട്ട് മാർ പാപ്പ ചികിത്സയിൽ എന്നൊരു വാർത്ത കണ്ട് ചോദിച്ചതാ.. അല്ലാതെ എനിക്ക് GOUTഉം ഇല്ല ഒരു കോപ്പും ഇല്ല..
ഗുണപാഠം : ചോദ്യം മനസ്സിലാക്കി ഉത്തരം കൊടുക്കുക. ഇല്ലെങ്കിൽ പണി പാളും