എന്നെനിക്കെൻ ദുഃഖം തീരുമോ

[fbvideo link=”https://www.facebook.com/shinyphilipindia/videos/744858388987977/” width=”640″ height=”420″ onlyvideo=”1″]

Lyrics : Late Sadhu Kochukunju Upadeshi
Vocal : Jinu Anna Sabu

എന്നെനിക്കെൻ ദുഃഖം തീരുമോ പൊന്നു കാന്താ
നിൻ സന്നിധിയിലെന്നു വന്നു ചേരും ഞാൻ (2)
നിനക്കിൽ ഭൂവിലീ സമസ്തം മായയും
ആത്മക്ലേശവും എന്നു ശാലോമോൻ (2)
നിനച്ച വാസ്തവം അറിഞ്ഞീ സാധു ഞാൻ
പരമസീയോൻ ഓടി പോകുന്നു (2)
(എന്നെനിക്കെൻ…..)

കോഴി തന്റെ കുഞ്ഞുകോഴിയേ എൻ കാന്തനെ തൻ
കീഴിൽ വെച്ചു വളർത്തുന്നു മോദമായ് (2)
ഒഴിച്ചു സകല ജീവചിന്ത കഴിച്ചു
സമസ്ത പോരുമതിനായ്
വഴിക്കു നിന്നാൽ വിളിച്ചു കൂവുന്നതിന്റെ
ചിറകിൽ സുഖിച്ചു വസിക്കുവാൻ (2)
(എന്നെനിക്കെൻ…..)

തനിച്ചു നടപ്പാൻ ത്രാണി പോരാത്ത കുഞ്ഞിനെ താൻ
വനത്തിൽ വിടുമോ വാനരൻ പ്രിയാ (2)
അനച്ച പറ്റി വസിപ്പാൻ മാർവു
ഇതിനു വേണ്ട സമസ്തമഴിയും (2)
തനിക്കു ലഭിച്ച കഴിവു പോലെ
കൊടുത്തു പോറ്റുന്നതിന്റെ തള്ളയും (2)
(എന്നെനിക്കെൻ…..)

പറക്ക ശീലം വരുത്താൻ മക്കളേ കഴുകൻ തൻ
പുര മറിച്ചു വീണ്ടും കനിവു കൊണ്ടതിൽ (2)
പറന്നു താഴെ പതിച്ചെന്തോ നീ
പിടച്ചു വീഴാൻ തുടങ്ങും നേരം (2)
പറന്നു താണിട്ടതിനെ ചിറകിൽ വഹിച്ചു
വീണ്ടും നടത്തും തള്ളയും
(എന്നെനിക്കെൻ…..)

വരവു നോക്കി കാത്തു നായകാ തവ പൊൻമുഖത്തിലെ
കരുണയുള്ള കാന്തി വിലസുവാൻ (2)
വരുന്ന നേരമറിഞ്ഞു കൂടാൻ
അതിനു വാൻച്ഛ മനസ്സിൽ പൂണ്ടു
കുരികിൽ പോലിങ്ങുണർന്നു കൂട്ടിൽ
തനിച്ചു കാലം കഴിക്കും നിങ്ങളും (2)
(എന്നെനിക്കെൻ…..)