സഭകളിലെ പ്രശ്നങ്ങളും വ്യക്തികളുടെ പോരായ്മകളും സോഷ്യൽ മീഡിയയിൽ കൊണ്ട് വന്നിട്ട് എന്ത് മാറ്റം ആണ് ആത്മീകലോകത്ത് ഉണ്ടായത്????

389

പ്രിയപ്പെട്ട പെന്തകൊസ്തു സഹോദരന്മാരെ,

ഒരു പ്രധാനപെട്ട ചിന്ത നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ട് വരാൻ ആഗ്രഹിക്കുന്നു. ആശയം എത്രത്തോളം വ്യക്തതയോടെ മുൻപോട്ട് വയ്ക്കാൻ കഴിയും എന്ന് അറിയില്ല. എങ്കിലും പറയാതെ വയ്യ. 😔

സാമൂഹ്യമാധ്യമങ്ങൾ നാം എല്ലാവരും ഉപയോഗിക്കുന്നു. ആത്മീക മേഖലയുടെ വളർച്ചയ്ക്ക് ഇത് വളരെ അധികം പ്രയോജനമായി തീർന്നിട്ടുമുണ്ട്. സമ്മതിച്ചു.

എന്നാൽ സഭകളിലെ പ്രശ്നങ്ങളും വ്യക്തികളുടെ പോരായ്മകളും social മീഡിയയിൽ കൊണ്ട് വന്നിട്ട് എന്ത് മാറ്റം ആണ് ആത്മീകലോകത്ത് ഉണ്ടായത്????
ഇത്രയും നാൾ പാസ്റ്റർമാരുടെയും വിശ്വസികളുടെയും ബലഹീന്നതകൾ ചർച്ച ചെയ്തിട്ട് എന്ത് improvements ആണ് ഉണ്ടാക്കിയത്??
പ്രശ്നങ്ങൾ ഒക്കെ കുറയ്ക്കാൻ ആർക്കേലും സാധിച്ചോ? ഫേസ്ബുക്കിലെ വിമർശനം കണ്ടിട്ട് മനസാന്തരപ്പെട്ട് എത്ര പേര് ഉണ്ട്.

ഇതൊക്കെ കണ്ടു ആത്മീകം നഷ്ടപ്പെട്ടവർ ആണ് കൂടുതലും. സംശയങ്ങൾ കൂടി. വൈരാഗ്യങ്ങൾ കൂടി. ഐക്യത കുറഞ്ഞു. സഹോദരന്മാരെ ആരെയും വിശ്വസിക്കരുത് എന്ന തെറ്റായ സന്ദേശം ആണ് ഇപ്പൊ social മീഡിയയിൽ കൂടുതലും.

ഫേസ്ബുക്ക് പോസ്റ്റുകൾ മാത്രം എത്രയോ വഴക്കിനു തന്നെ കാരണമാകുന്നു.

പാസ്റ്റർ മാരെ തുറന്നു വിമർശിക്കുമ്പോൾ വിശ്വസ്തരായി നിൽക്കുന്ന ദൈവദാസനും അത് കൊള്ളുന്നുണ്ട്. അത് ദൈവ സന്നിധിയിൽ ക്ഷമ കിട്ടാത്ത തെറ്റാണ്.

പ്രിയരേ…. ഈ ചതിക്കുഴിയിൽ നമ്മൾ വീഴരുത്. സാത്താന്റെ തന്ത്രങ്ങൾ നമ്മൾ അറിയാത്തവർ അല്ലാലോ…

(NB : ചിലർ negative പോസ്റ്റുകൾ ഇടുന്നത് അവരുടെ ആത്മാർത്ഥത കൊണ്ടല്ല എന്ന് വ്യക്തമാണ്. തീ കൊളുത്തീട്ട് മാറിയിരുന്നു കത്തുന്നതു കണ്ടു സന്തോഷിക്കുകയാണ് ഇവരുടെ വിനോദം.)

അത് കൊണ്ട്, social media ഉപയോഗിക്കുന്ന നമ്മൾ ജാഗ്രത ഉള്ളവർ ആകണം.

പബ്ലിക് comments, വിമർശനങ്ങൾ കൊണ്ട് ആരെയും നമുക്ക് മാറ്റുവാൻ കഴിയില്ല. വിഷയം കൂടുതൽ വഷളാകുകയേ ഉള്ളു. കാലം തെളിയിച്ച വസ്തുത ആണത്.

വ്യക്തിപരമായ സ്നേഹത്തോടുള്ള വാക്കുകൾ ആണ് ഒരാളെ മനസാന്തരപ്പെടുത്തുന്നത്. തെറ്റിപോയവരെ നേരിട്ട് പോയി ഉപദേശിക്കാൻ കഴിയുമെങ്കിൽ അതാണ്‌ ബെസ്റ്റ് മാർഗം.

ലോക്കൽ സഭയിലെ പ്രശ്നം തീർക്കാൻ ആ ലോക്കൽ സഭയ്ക്ക് മാത്രമേ പറ്റു.. അല്ലാതെ ഒരു മുൻപരിചയവും ഇല്ലാത്ത കൊറേ പേര് കമന്റ്‌ ഇട്ടാൽ എന്ത് മാറ്റം വരാനാ?? ചിന്തിക്കൂ…..

സഭകളിൽ ആത്മീക മൂല്യചൂതി ഉണ്ട്. ശരിയാണ്. പക്ഷെ മാറ്റം വരുത്തുവാൻ കർത്താവിനു കഴിയും. എന്നാൽ negative കമന്റ്സും പോസ്റ്റും ഇട്ട് ഇനി നന്നാവില്ല നന്നാവില്ല എന്ന് പറഞ്ഞു സന്തോഷിക്കുന്നതിനേക്കാൾ നല്ലത് ഉണർവ് അയക്കാൻ കഴിയുന്ന കർത്താവിൽ വിശ്വസിക്കുവല്ലേ?

“സഭ കൈവിട്ട് പോയി” എന്ന് നമ്മൾ പത്തു തവണ പറയുന്നതാണ് ശരിക്കും കൈവിട്ടുപോകാൻ പോകാൻ കാരണം. ഇത് ഒരു സൈക്കോളജി ആണ് പ്രിയരേ… ആ സമയം കൊണ്ട് കർത്താവ് നല്ല കാലം കൊണ്ട് വരും എന്ന് 10 തവണ പറയൂ…

തീർച്ചയായും ഒരു പിൻമഴ കർത്താവു അയക്കും. ഉണങ്ങിയ വൃക്ഷങ്ങൾ ജീവൻ വയ്ക്കും. അസ്ഥികൾ വീണ്ടും എഴുന്നേറ്റ് നടക്കും. ആദ്യസ്നേഹം തിരിച്ചു വരും. വലിയ ഒരു കൊയ്ത്തു ഉണ്ടാകും. പണ്ടത്തെ പോലൊരു നല്ല കാലം “ദൈവം” നമക്ക് തരും.👍

“ഞാൻ എന്റെ സഭയെ പണിയും… പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല”

 

Source: MPFT facebook group post