അതിനൂതനമായ ബയോഗ്ലോക് രീതിയിൽ മീൻ കൃഷി ചെയ്യുവാൻ താൽപര്യം ഉണ്ടോ ??

251
വളരെ കുറഞ്ഞ മുതൽമുടക്കിൽ അതിനൂതനമായ ബയോഗ്ലോക് രീതിയിൽ മീൻ കൃഷി ചെയ്യുവാൻ താൽപര്യം ഉണ്ടോ ??
ബയോ ഫ്ലോക്
എന്താണ് ബയോ ഫ്ലോക്?
സാധാരണഗതിയിൽ ഏതാണ്ട് 30 സെൻ്റ് സ്ഥലത്ത് ഒരു കുളം നിർമ്മിച്ച് അതിൽ മത്സ്യകൃഷി ചെയ്താൽ ലഭിക്കാവുന്നത്രത്തോളം വിളവ് ഒരു അര സെൻ്റ് സ്ഥലമുണ്ടെങ്കിൽ ലഭിക്കാവുന്ന സംവിധാനമാണ് ബയോഫ്ലോക്.
സാധാരണ കുളങ്ങളിൽ നിന്നും വ്യത്യസ്തമായി ഇതിലെന്താണ് ലാഭം?
സാധാരണ കുളത്തിൻ്റെ വലിപ്പം ഇതിനാവശ്യമില്ല എന്നതാണ് ആദ്യത്തെ കാര്യം. വെള്ളമടിക്കുന്ന മോട്ടോർ പമ്പ് വാടകയ്ക്കെടുത്ത് മൂന്നോ നാലോ ആളുകളെ കൂലിക്കു നിർത്തി വേണം കുളത്തിൽ വളർത്തുന്ന മീനിനെ പിടിക്കാൻ. അങ്ങനെ പിടിക്കുമ്പോൾ പോലും കുറേ മീനുകൾ ചെളിയിൽ പുതഞ്ഞും മറ്റും നമുക്കു ലഭിക്കാതെ വരുന്നു. മീനിനെ പിടിച്ച് നിശ്ചിത സമയത്തിനുള്ളിൽ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ അതു ചത്തുപോവുകയും മീനിനു വില കുറയുകയും ചെയ്യും. എന്നാൽ ബയോഫ്ലോക്കിൽ ഏതു കൊച്ചു കുട്ടിക്കും ഏറെ പണിപ്പെടാതെ മീനിനെ പിടിക്കാൻ കഴിയും. ആവശ്യത്തിനു മീനിനെ വേണ്ട സമയത്തു പിടിക്കാം. അതിനെ വേണ്ടെങ്കിൽ തിരികെ ടാങ്കിൽ തന്നെ നിക്ഷേപിക്കാം.
കുളത്തിൽ വളർത്താവുന്നതിലേറെ മീനുകളെ എങ്ങനെയാണ് ചെറിയ ടാങ്കിൽ വളർത്താൻ കഴിയുന്നത്?
ഗവൺമെൻ്റിൻ്റെ കണക്കനുസരിച്ച് ആയിരം ലിറ്റർ വെള്ളത്തിൽ സ്വാഭാവികമായി ഏകദേശം 10-15 മീനുകളെയാണ് വളർത്താം കഴിയുന്നത് .എന്നൽ ബയോ ഫ്ളികിൽ 90-100 മീനുകളെ വളതാൻ കഴിയും അതായത് പത്തിരട്ടി സാന്ദ്രതയിൽ നമ്മൾക്ക് വളർത്താൻ സാധിക്കുന്നതാണ്. ബയോഫ്ലോക് രീതിയിൽ നമ്മൾക്ക് നാലു ഡയമീറ്ററുള്ള ടാങ്കിൽ ഏതാണ്ട് 1000-1200 മത്സ്യങ്ങളെ വളർത്താം.
ടാങ്ക് ആയതിനാൽ ഇടയ്ക്കു വെള്ളം മാറേണ്ടി വരില്ലേ?
ബയോഫ്ളോക്കിൽ വെള്ളം നിറച്ച് മത്സ്യങ്ങളെ നിക്ഷേപിക്കുമ്പോൾ തന്നെ ബാക്ടീരിയകളെ കൂടിയാണ് നിക്ഷേപിക്കുന്നത്. അതിനാൽ വെള്ളം ചീത്തയാകുന്നില്ല. മുഴുവൻ സമയവും വെള്ളം സ്വയം ശുദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കും.
അഞ്ചു ദിവസം, ആറു ദിവസമാണ് ബാക്ടീരിയയുടെ ജീവിതകാലം. അതു കഴിഞ്ഞാൽ അതു മരിക്കും. അതിനാൽ രണ്ടുമൂന്നു ദിവസങ്ങൾ കൂടുമ്പോൾ പത്തു ലിറ്റർ വെള്ളം മാറ്റി പകരം പത്തു ലിറ്റർ വെള്ളം ഒഴിക്കും. അങ്ങനെ ആറു മാസം കൊണ്ട് ഏതാണ്ട് 1000 ലിറ്റർ വെള്ളം മാത്രമാണ് മാറേണ്ടിവരിക.
ഇതിൻ്റെ സാമ്പത്തികലാഭം എങ്ങിനെയാണ്?
200 മുതൽ 250 കിലോ വരെ മത്സ്യങ്ങളെ നാലു മീറ്റർ ടാങ്കിൽ നിന്നും വിളവെടുക്കാം. കിലോയ്ക്ക് 300 രൂപ വിലയിട്ടാൽ പോലും കുറഞ്ഞത് 60000 രൂപ ലഭിക്കും. ഏകദേശം ആറു മാസം കൂടുമ്പോൾ ഇത്തരത്തിൽ വിളവെടുക്കാൻ കഴിയും. ആദ്യ വിളവെടുപ്പിൽ തന്നെ ബയോഫ്ലോക്കിനു വേണ്ടി ചിലവിട്ട മുടക്കുമുതൽ തിരികെ ലഭിക്കും. തുടർന്നു ലഭിക്കുന്നത് ലാഭമാണ്. ചുരുങ്ങിയത് അഞ്ചു വർഷമാണ് ടാങ്കിനു ഗ്യാരണ്ടി പറയുന്നതെങ്കിലും എട്ടു വർഷത്തോളം ടാങ്കിനു വലിയ കുഴപ്പങ്ങളൊന്നുമുണ്ടാവില്ല.
ബയോഫ്ളോക് രീതിയിൽ കൃഷി ചെയ്യാൻ താൽപര്യം ഉള്ളവാർ ഈ നമ്പറിൽ ബന്ധപ്പെടുക
9895702090
കടപ്പാട് : ഫേസ്ബുക്ക്