A. ഏറ്റവും കുറക്കേണ്ട നാല് കാര്യങ്ങൾ :
- ഉപ്പ്
- പഞ്ചസാര
- പാൽപ്പൊടി
- മൈദ
B. വർദ്ധിപ്പിക്കേണ്ടുന്ന നാല് കാര്യങ്ങൾ:
- പച്ചിലകൾ
- പച്ചക്കറികൾ
- പഴങ്ങൾ
- പരിപ്പ്
C. മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങൾ:
- നിങ്ങളുടെ പ്രായം
- നിങ്ങളുടെ ഭൂതകാലം
- നിങ്ങളുടെ പക
D. ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ:
- യഥാർത്ഥ സുഹൃത്തുക്കൾ
- സ്നേഹമുള്ള കുടുംബം
- പോസിറ്റീവ് ചിന്തകൾ
E. ആരോഗ്യകരമായി തുടരുന്നതിന് നാല് പ്രവൃത്തികൾ:
- ഉപവസിക്കുക
- ചിരിക്കുക
- വ്യായാമം ചെയ്യുക
- ശരീരഭാരം കുറയ്ക്കുക
F. കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങൾ:
- ഉറങ്ങാൻ നിങ്ങൾ ഉറക്കം വരുന്നതുവരെ കാത്തിരിക്കരുത്.
- വിശ്രമിക്കാൻ നിങ്ങൾ തളരുന്നതുവരെ കാത്തിരിക്കരുത് .
- നിങ്ങളുടെ സുഹൃത്തിനെ കാണാൻ പോകാ ന്‍ അവന് അസുഖം വരുന്നതുവരെ കാത്തിരിക്കരുത് .
- ദൈവത്തോട് പ്രാർത്ഥിക്കുവാന്‍ പ്രശ്നങ്ങൾ ഉണ്ടാകുന്നതു വരെ കാത്തിരിക്കരുത്.
- സ്വയം ശ്രദ്ധിക്കുക…… ചെറുപ്പമായി തുടരുക….. !!
- മറ്റുള്ളവർ നമ്മളെ കുറിച്ച് എന്തു ചിന്തിക്കുന്നുവെന്നു നമ്മൾ ചിന്തിക്കാതിരിക്കുക!
- നേരിട്ട് ബാധിക്കാത്ത ഒരു വിഷയത്തിലും ഇടപെടാതിരിക്കുക!
- ഇഷ്ടമില്ലാത്ത ആളുകളെക്കുറിച്ച് ഓർക്കാതിരിക്കുക!
- ഈ ലോകം ഞാൻ ഇല്ലെങ്കിലും ഉണ്ടെങ്കിലും ഇങ്ങനെതന്നെ മുൻപോട്ടു പോകും എന്ന് തിരിച്ചറിയുക!
- പ്രിയമുള്ളവരുടെ ഇഷ്ടങ്ങൾ കണ്ടുപിടിക്കുക. കുറ്റങ്ങളുടെ പുറകെ പോകാതിരിക്കുക!
- ക്ഷമിക്കാൻ ശ്രമിക്കുക!
- ഒരു നാൾ ഇവിടംവിട്ടു പോകേണ്ടവരാണ് ഓരോരുത്തരം എന്ന് ഇടയ്ക്കിടെ ഓർക്കുക. അപ്പോൾ ചുറ്റുമുള്ളതിനെ സ്നേഹിക്കാൻ തോന്നും!
- കുഞ്ഞു കുട്ടികളോട് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക!
- ചിരിക്കാൻ കിട്ടുന്ന അവസരവും കരയാൻ കിട്ടുന്ന അവസരവും ഭാഗ്യമെന്നു തിരിച്ചറിയുക!
- സ്നേഹത്തിന്റെ വില മനസ്സിലാക്കി നമ്മെ സ്നേഹിക്കുന്നവരെ തിരിച്ചും സ്നേഹിക്കുക!
[bs-quote quote=”
ഒരു കുഞ്ഞു കരച്ചിലിനും വലിയ മൗനത്തിനുമിടയിലുള്ള ഒരു പോരാട്ടമാണ് ജീവിതം!!” style=”style-8″ align=”left” color=”#dd3333″ author_name=”Philip K Mathew” author_job=”” author_avatar=”https://reviveindia.in/ml/wp-content/uploads/2023/11/ph.jpg” author_link=””][/bs-quote]