Lifestyle – Revive India https://reviveindia.in R Sun, 15 Sep 2024 05:17:28 +0000 en-US hourly 1 https://wordpress.org/?v=6.6.2 ഇത് മാന്യതയിൽ പൊതിഞ്ഞ ദാനമാണ്. https://reviveindia.in/it-is-a-gift-wrapped-in-dignity/ https://reviveindia.in/it-is-a-gift-wrapped-in-dignity/#respond Tue, 21 Nov 2023 11:21:42 +0000 https://reviveindia.in/ml/?p=252 ചന്തയിലേക്ക് വന്ന ഒരു സ്ത്രീ ഒരു മുട്ട വിൽപനക്കാരനോട് ചോദിക്കുന്നു: “നിങ്ങൾ നിങ്ങളുടെ മുട്ട എത്ര വിലയ്ക്കാണ് വിൽക്കുന്നത്? മുട്ട വിൽപനക്കാരൻ “5 രൂപ’ എന്ന് മറുപടി പറഞ്ഞു. അപ്പോൾ ആ സ്ത്രീ പറഞ്ഞു, ഞാൻ 25 രൂപക്ക് 6 മുട്ടകൾ എടുക്കും അല്ലെങ്കിൽ ഞാൻ പോകും. വിൽപ്പനക്കാരൻ പറഞ്ഞു, മാഡം, നിങ്ങൾ ആവശ്യപ്പെടുന്ന വിലയ്ക്ക് ഞാനിത് തരാം, കാരണം ഞാൻ ഇന്ന് ഒരു മുട്ട പോലും വിറ്റിട്ടില്ല, ഇത് എനിക്ക് ഒരു നല്ല തുടക്കമാണ്. അതിജീവിക്കാൻ […]]]>
ചന്തയിലേക്ക് വന്ന ഒരു സ്ത്രീ ഒരു മുട്ട വിൽപനക്കാരനോട് ചോദിക്കുന്നു: “നിങ്ങൾ നിങ്ങളുടെ മുട്ട എത്ര വിലയ്ക്കാണ് വിൽക്കുന്നത്?
മുട്ട വിൽപനക്കാരൻ “5 രൂപ’ എന്ന് മറുപടി പറഞ്ഞു. അപ്പോൾ ആ സ്ത്രീ പറഞ്ഞു, ഞാൻ 25 രൂപക്ക് 6 മുട്ടകൾ എടുക്കും അല്ലെങ്കിൽ ഞാൻ പോകും.
വിൽപ്പനക്കാരൻ പറഞ്ഞു, മാഡം, നിങ്ങൾ ആവശ്യപ്പെടുന്ന വിലയ്ക്ക് ഞാനിത് തരാം, കാരണം ഞാൻ ഇന്ന് ഒരു മുട്ട പോലും വിറ്റിട്ടില്ല, ഇത് എനിക്ക് ഒരു നല്ല തുടക്കമാണ്. അതിജീവിക്കാൻ എനിക്ക് ഇത് ആവശ്യവുമാണ്. അവൾ പറഞ്ഞ വിലയ്ക്ക് മുട്ട വാങ്ങിയിട്ടവൾ, താൻ വിജയിച്ചു എന്ന ഭാവത്തിൽ പുറത്തേക്ക് പോയി.
അവൾ അവളുടെ സുഹൃത്തിനൊപ്പം അവളുടെ വിലയേറിയ കാറിൽ കയറി ഒരു വിദേശ റെസ്റ്റോറന്റിലേക്ക് പോയി. അവളും അവളുടെ സുഹൃത്തും അവർക്ക് തോന്നിയത് എല്ലാം ഓർഡർ ചെയ്തു. കുറച്ചൊക്കെ അവർ കഴിച്ചപ്പോഴും, വാങ്ങിയതിൽ പലതും ഉപേക്ഷിച്ചു. അവർക്ക് 800 രൂപ ബിൽ ആയി. 800 രൂപ ആയ ബില്ലിന് അവർ 1000 രൂപ അടച്ചു. ബാക്കിയുള്ളത് ടിപ്പായി സൂക്ഷിച്ചു കൊള്ളാൻ അവർ റെസ്റ്റോറന്റ് ഉടമയോട് പറഞ്ഞു.
റെസ്റ്റോറന്റ് ഉടമയ്ക്ക് അത് വളരെ സാധാരണമായി തോന്നിയേക്കാം, എന്നാൽ മുട്ട വിൽക്കുന്നയാളോട് വളരെ അനീതിയാണ് അവൾ കാണിച്ചത്, അത് ഉയർത്തുന്ന ചോദ്യം ഇതാണ്:
ദാരിദ്ര്യമുള്ളവരിൽ നിന്ന് വാങ്ങുമ്പോൾ നമുക്ക് അധികാരമുണ്ടെന്ന് എപ്പോഴും കാണിക്കുന്നത് എന്തുകൊണ്ട്?
എന്നാൽ നമ്മുടെ ഔദാര്യം ഒരിക്കലും ആവശ്യമില്ലാത്തവരോട് നാം എന്തിനാണ് ഉദാരമനസ്കത കാണിക്കുന്നത്?
നമുക്ക് ആവശ്യമില്ലെങ്കിലും നാം പാവപ്പെട്ടവരിൽ നിന്ന് ഉയർന്ന വിലയ്ക്ക് സാധനങ്ങൾ വാങ്ങണം . “കുറച്ചെന്തെങ്കിലുമൊക്കെ പൈസ കൂടുതൽ കൊടുക്കണം., ഇത് മാന്യതയിൽ പൊതിഞ്ഞ ദാനമാണ്.”
]]>
https://reviveindia.in/it-is-a-gift-wrapped-in-dignity/feed/ 0 252
പലരും മനസ്സിലാകാതെ പോകുന്ന ചില ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ https://reviveindia.in/bitter-facts-about-life/ https://reviveindia.in/bitter-facts-about-life/#respond Mon, 13 Nov 2023 06:01:22 +0000 https://reviveindia.in/ml/index.php/2023/11/13/bs-las-vegas-victim-27-wakes-from-coma-and-takes-first-steps-after-being-shot-in-the-head/ ജീവിതം എത്ര എളുപ്പമുള്ള കാര്യമല്ല. പല പ്രതിസന്ധിള്‍ നമ്മള്‍ നേരിടേണ്ടി വരും. എത്ര പ്രതിസന്ധികള്‍ നേരിട്ടാലും ചിലര്‍ ജീവിതത്തെക്കുറിച്ച് വെച്ച് പുലര്‍ത്തുന്ന ചില തെറ്റായ ധാരണകള്‍ ഉണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.]]>

ജീവിതം എന്നത് ഒരു മിഥ്യപോലെയാണ്. ഇന്ന് നടക്കുന്നതാവില്ല നാളെ നടക്കുക. അതുപോലെ ഇന്ന് കാണുന്ന ആളുകളെ നമ്മള്‍ നാളെ കണ്ടെന്നും വരില്ല. പലരും പലരീതിയിലാണ് ജീവിത്തെ സമീപിക്കുന്നത്. ചിലര്‍ വരുന്നത് വരട്ടെ എന്ന മട്ടില്‍ ജീവിതത്തെ സമീപിക്കുന്നു. ചിലര്‍ ഒറ്റയ്ക്ക് എല്ലാം നേരിടുന്നു. എന്നാല്‍ ചിലര്‍ മറ്റുള്ളവരെ ആശ്രയിച്ചാണ് ജീവിതത്തെ മുന്‍പോട്ട് നയിക്കുന്നത്. ഇത്തരത്തില്‍ പലതരത്തില്‍ ജീവിതത്തെ വീക്ഷിക്കുന്നവരും നയിക്കുന്നവരുമുണ്ട്. എന്നാല്‍, ഈ പലതരത്തില്‍ പെട്ടവര്‍ പോലും പലപ്പോഴും അംഗീകരിക്കാന്‍ മടിക്കുന്ന ജീവിതത്തിലെ ചില സത്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

 

ജീവിതത്തില്‍ നമ്മള്‍ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കില്ല.
ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ നടക്കാം.
മനസ്സില്‍ നിന്നും ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്.

Philip K Mathew

ഒന്നും സ്ഥിരമല്ല
നമ്മളുടെ ജീവിതത്തിലുള്ള ഒന്നും സ്ഥിരമല്ല. നമ്മള്‍ എന്നും ഒപ്പം നില്‍ക്കും എന്ന് വിചാരിക്കുന്ന വ്യക്തികള്‍ മുതല്‍ നമ്മള്‍ക്ക് ചുറ്റുമുള്ള പലതും സ്ഥിരമല്ലാത്തവയാണ്. എന്തും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അതുപോലെ നഷ്ടപ്പെടാം. എന്നാല്‍, നമ്മളില്‍ പലരും നമ്മള്‍ക്ക് ഇഷ്ടപ്പെട്ട സാധനങ്ങള്‍, അല്ലെങ്കില്‍ വ്യക്തികള്‍ ന്മമളുടെ ജീവിത്തതില്‍ നിന്നും കൈവിട്ട് പോവുകയില്ല എന്ന് വിശ്വസിക്കുന്നു. ചിലര്‍ അന്ധമായി വിശ്വസിക്കുന്നത് കാണാം. അത്തരത്തില്‍ അമിതമായി നമ്മള്‍ ജീവിതത്തിലെ വസ്തുക്കള്‍ക്ക് പ്രാധാന്യം നല്‍കുന്നു. എന്നാല്‍, ജീവിതത്തില്‍ ഒന്നും സ്ഥിരമായിട്ടില്ല. എല്ലാത്തിലും മാറ്റം വരും. നമ്മള്‍ പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങള്‍ നടക്കണമെന്നും ഇല്ല. അതിനാല്‍, അമിതമായ പ്രതീക്ഷകളും വിശ്വാസങ്ങളും ചിലപ്പോള്‍ നിങ്ങളെ തളര്‍ത്തി കളയാം.

സന്തോഷത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നത്
നമ്മളുടെ സന്തോഷം ഇരിക്കുന്നത് നമ്മളുടെ കൈകളില്‍ തന്നെയാണ്. എന്നാല്‍, പലരും സന്തോഷം ലഭിക്കാന്‍ മറ്റുള്ളവരെ ആശ്രയിക്കുന്നത് കാണാം. അതുപോലെ നമ്മള്‍ക്ക് സങ്കടം വരുമ്പോഴും മറ്റുള്ളവരെ അതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നതും കാണാം. സത്യത്തില്‍ നമ്മള്‍ക്ക് സന്തോഷം വേണമെങ്കില്‍ നമ്മള്‍ തന്നെ വിചാരിക്കണം. മറ്റൊരാള്‍ക്ക് സ്ഥിരമായി ഒരു സന്തോഷം നല്‍കാന്‍ സാധിക്കില്ല. നമ്മള്‍ നമ്മള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തും, നമ്മളുടെ സ്വപ്‌നങ്ങള്‍ കീഴടക്കിയും മുന്നേറുമ്പോള്‍ തന്നെയാണ് അവിടെ സന്തോഷം ഉണ്ടാകുന്നത്.

നിങ്ങളെപോലെ എല്ലാവരും ആകില്ല
പലരും ഡ്രിപ്രഷനിലേയ്ക്ക് പോകുന്നത് അല്ലെങ്കില്‍ ചില റിലേഷന്‍ഷിപ്പില്‍ പോലും പ്രശ്‌നങ്ങള്‍ വരുന്നത് എന്നെ പോലെ നീ അല്ല എന്ന ചിന്തകളാണ്. നമ്മളെപ്പോലെ നമ്മള്‍ മാത്രമാണ് ഉണ്ടാവുക. നമ്മളുടെ ചിന്താഗതി ഒരിക്കലും മറ്റൊരാള്‍ക്ക് ഉണ്ടാവുകയില്ല. അതുപോലെ, നമ്മളുടെ ചിന്തകള്‍ മറ്റൊരാളുടെ മേല്‍ അടിച്ച് ഏല്‍പ്പിക്കുന്നതും നല്ലതല്ല. ഇതെല്ലാം ഒരു ബന്ധത്തെ വഷളാക്കുന്നതിലേയ്ക്കും അതുപോലെ അതൃപ്തിയിലേയ്ക്കും നയിക്കുന്നുണ്ട്.

ഇത് മാത്രമല്ല, ഇത്തരം ശീലം നിങ്ങളുടെ തന്നെ മനസ്സമാധാനം കെടുത്തും. നിങ്ങള്‍ക്ക് ചിലപ്പോള്‍ വഷാദരോഗം പോലും ഇത് മൂലം വന്നെന്ന് വരാം. അതിനാല്‍,സ്വന്തം ചിന്തകളെ മറ്റുള്ളവരുടെ മേല്‍ അടിച്ച് ഏല്‍പ്പിക്കുന്നത് ശരിയല്ല. നിങ്ങള്‍ നിങ്ങളെ തന്നെ ഫ്രീ ആക്കണം. അതുപോലെ, ഫ്രീ ആയി ചിന്തിക്കണം.

ഹാര്‍ഡ് വര്‍ക്ക് വിജയത്തിലേയ്ക്ക് നയിക്കില്ല
പലരും നമ്മളോട് നല്ലപോലെ കഷ്ടപ്പെട്ട് പണി എടുക്കാന്‍ പറയും. എന്നാല്‍, നന്നായി കഷ്ടപ്പെട്ട് പണി എടുക്കുന്നതിലല്ല. മറിച്ച് സ്മാര്‍ട്ട് ആയി നിങ്ങള്‍ എത്രത്തോളം പണി എടുക്കുന്നു എന്നതിലാണ് കാര്യം. കാരണം, നിങഅങള്‍ സ്മാര്‍ട്ടായി വര്‍ക്ക് ചെയ്താല്‍ മാത്രമാണ് നിങ്ങള്‍ക്ക് നല്ല ഫലം ലഭിക്കുക. ഇത് നിങ്ങളെ വിയജിക്കാന്‍ സഹായിക്കും. അതുപോലെ, ജോലിഭാരം കുറയ്ക്കാനും വേഗത്തില്‍ തന്നെ പണികള്‍ തീര്‍ക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇത് ജീവിതത്തിലായാലും പ്രവര്‍ത്തികമാക്കാവുന്നതാണ്.

അമിതമായിട്ടുള്ള പ്രതീക്ഷകള്‍
ഒരു മനുഷ്യനെ ഇല്ലാതാക്കുന്നത് അവന്റെ അമിതമായിട്ടുള്ള പ്രതീക്ഷകളാണ്. നമ്മള്‍ ജീവിതത്തില്‍ അമിതമായി ഒന്നും പ്രതീക്ഷിക്കരുത്. അമിതമായി പ്രതീക്ഷിക്കുന്നത് ചിലപ്പോള്‍ നിരാശയിലേയ്ക്ക് നമ്മളെ നയിച്ചെന്ന് വരാം. അതിനാല്‍, മിതമായ പ്രതീക്ഷകള്‍ ജീവിതത്തില്‍ വെച്ചുപുലര്‍ത്തുക. പരാജയങ്ങളെ സ്വയം സ്വീകരിക്കാനും അംഗീകരിക്കാനും പഠിക്കണം. അതുപോലെ തന്നെ ജീവിത്തില്‍ പ്രശ്‌നങ്ങള്‍ വരുന്നത് സര്‍വ്വ സാധാരണമാണ്. ഇത് അംഗീകരിക്കാന്‍ പഠിക്കണം. പലരും നല്ല ഹാപ്പി ലൈഫ് എക്‌സ്‌പെക്ട് ചെയ്യുന്നു. എന്നാല്‍, വഴക്കും പ്രശ്‌നങ്ങളും വരാം. ഇതെല്ലാം നിങ്ങളുടെ ജീവിത്തതിന്റെ ഭാഗമാണെന്ന് അംഗീകരിക്കാന്‍ പഠിക്കണം. ഇത് നല്ലരീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കും. ഇത്തരത്തില്‍ ജീവിതത്തെ വളരെ ലളിതമായി കണ്ട് നമ്മള്‍ മുന്നോട്ട്‌പോയാല്‍ മനസ്സിന് നല്ല സമാധാനവും അതുപോലെ സന്തോഷവും ലഭിക്കും.

 

]]>
https://reviveindia.in/bitter-facts-about-life/feed/ 0 103