-advirtisement-
അമേരിക്കന് ബോംബറുകള് ഇടതടവില്ലാതെ തീ തുപ്പിയ വിയറ്റ്നാം യുദ്ധത്തിന്െറ ട്രൂ കോപ്പിയായിരുന്നു ഫാന് കിം ഫുക് (Phan Thị Kim Phúc) എന്ന ഒമ്പതു വയസ്സുകാരിയുടെ ജീവനും വാരിപ്പിടിച്ചുള്ള ഓട്ടത്തിൻറെ ഈ നിലവിളി ചിത്രം.വിയറ്റ്നാം യുദ്ധത്തിൻറെ മുഖം ലോകത്തിനു മുമ്പിൽ വരച്ചു കാണിക്കാൻ ഈ ചിത്രത്തിനു സാധ്യമായി .അമേരിക്ക വിയറ്റ്നാമിലെ ചാങ്ങ് ബാങ്ങ് ഗ്രാമത്തിൽ നാപാം ബോംബിട്ടപ്പോൾ തീപിടിച്ച വസ്ത്രം ഉരിഞ്ഞ് ശരീരമാസസകലം പൊള്ളലേറ്റ് നഗ്നയായി കരഞ്ഞുകൊണ്ട് ഓടിപ്പോകുന്നതായിരുന്നു ആ ഫോട്ടോ .ഈ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ നിക് ഉട്ടിൻ പിന്നീട് പുലിറ്റ്സര് ബഹുമതിക്ക് (Pulitzer prize) അർഹനായി .
അതിനെക്കാള് വലിയ പുരസ്കാരം, ദേഹമാസകലം പൊള്ളലേറ്റ കിം ഫുക്കിന്റെ ജീവന് രക്ഷിക്കാന് കഴിഞ്ഞതായിരിക്കണം. 30 ശതമാനം പൊള്ളലേറ്റ അവളെ എടുത്തുകൊണ്ട് ഓടി മെഡിക്കല് ക്യാമ്പിലത്തെിച്ചതും ഇതേ ഫോട്ടോഗ്രാഫറായിരുന്നു എന്നത് ഇന്നും പത്രപ്രവര്ത്തനത്തിന്െറ നൈതികതയെക്കുറിച്ച ചര്ച്ചകളെ സജീവമാക്കുന്നു.
പില്ക്കാലത്ത് ഡോക്ടറും യുദ്ധവിരുദ്ധ പ്രവര്ത്തകയുമായി കിംഫുക് ചരിത്രത്തിൽ ഇടം പിടിച്ചു. ഫോട്ടോഗ്രാഫർ
നിക് ഉട്ട് വര്ഷങ്ങള്ക്കു ശേഷം കിംഫുകിനെ തെരഞ്ഞത്തെിയതും പിന്നീട് വലിയ വാർത്തയായരിന്നു.